After delegation level talks, India-China face-off ends at Eastern Ladak
ചൈനീസ് പ്രധാനമന്ത്രി ഷി ജിന്‍പിംഗുമായുളള നരേന്ദ്ര മോദിയുടെ കൂടിക്കാഴ്ചയ്ക്ക് ഒരു മാസം മാത്രം അവശേഷിക്കേ ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷം പുകയുന്നു. കിഴക്കന്‍ ലഡാക്കിലെ പാങ്കോംഗ് തടാകത്തിന് സമീപത്ത് ഇന്ത്യന്‍-ചൈനീസ് സൈനികര്‍ നേര്‍ക്ക് നേര്‍ വന്നതായി സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യന്‍ സൈനികര്‍ പ്രദേശത്ത് പട്രോളിംഗ് നടത്തുന്നതിനിടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ സൈനികര്‍ തടയുകയായിരുന്നു. ഇതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്.